Wednesday, April 1, 2009

വാല്‍പാറ , കൊടൈക്കനാല്‍ വഴി മൂന്നാര്‍

രാഹുലിന്റെ കാര്യങ്ങള്‍ " ഉണ്ടു കൊണ്ടിരുന്ന നായര്‍ക്കു ഒരു വെളിപാടുണ്ടായി " എന്ന് പറഞ്ഞ പോലെ ആണ്. ഒരു ദിവസം രാവിലെ ചായ ഉണ്ടാക്കി കൊണ്ടിരുന്ന കെട്ട്യോള്‍ എന്തോ ഒച്ച കെട്ട് ഓടി വന്നു നോക്കുമ്പോള്‍ തലേന്ന് രാത്രി വളരെ നോര്‍മല്‍ ആയി ഉറങ്ങാന്‍ കിടന്ന രാഹുല്‍ "എനിക്ക് ടൂര്‍ പോകണം" എന്നും പറഞ്ഞു താഴെ കിടക്കുന്നതാണ്. എന്ത് പറ്റി രാഹുലേട്ടാ എന്നും ചോദിച്ചു ഓടി വന്ന കേട്ട്യോളോട് നിനക്കു വീട്ടില്‍‌ പോകണോ? എന്ന് വീണിടത്ത് നിന്നും എണീക്കാതെ രാഹുല്‍ ചോദിച്ചു. വേണമെങ്കില്‍ ഒരാഴ്ച നീ വീട്ടില്‍‌ പോയി നിന്നോ. വേഴാമ്പലിനു മഴ കിട്ടിയ പോലെ ആയിരുന്നു അപ്പോള്‍ കെട്ട്യോള്‍. വീട്ടില്‍‌ പോകാനായി dress pack ചെയ്തു വെക്കുന്ന കേട്ട്യോളോട് വളരെ മയത്തില്‍ ഞാനൊരു ടൂര്‍ പോകുന്നു എന്ന് പറഞ്ഞപ്പോളാണ് ഇതൊരു മാതിരി മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന മട്ടിലായല്ലോ എന്ന് കെട്ട്യോള്‍ ചിന്തിച്ചത്‌. ഉടന്‍ തന്നെ രാഹുല്‍ സുജിത്തിനെയും സൂരജിനെയും വിളിച്ചു. നമുക്കൊരു ടൂറടിച്ചാലോ? ഞങ്ങളുടെ കൊടുങ്ങല്ലൂര്‍ - വാല്‍പാറ -പഴനി - കൊടൈക്കനാല്‍ - തേനി - മൂന്നാര്‍ - കൊടുങ്ങല്ലൂര്‍ യാത്രക്ക് കാരണമായ സംഭവം അതായിരുന്നു.





രു യാത്ര പോകണം എന്നത് ഏകദേശം 2 മാസം മുന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എങ്ങോട്ട് എന്നത് എപ്പോഴത്തെയും പോലെ പ്രശ്നക്കാരന്‍ ആയി. ആയിടക്കാണ് "മാതൃഭൂമി യാത്രയില്‍" വാല്‍പാറ റൂട്ടിനെ കുറിച്ചു വായിച്ചത്. അത് വഴി പഴനിക്കും അവിടെ നിന്നു കൊടൈക്കനാലിനും പോയാലോ എന്ന് മനസ്സില്‍ തോന്നി. എന്നാല്‍ പിന്നെ തിരിച്ചു വരുന്നത് മൂന്നാര്‍ വഴി ആക്കാം എന്നായി രാഹുല്‍.



യാത്രയെ പറ്റി വീട്ടില്‍ പറഞ്ഞപ്പൊ ചെറിയ മുറുമുറുപ്പുണ്ടായി. ചെറുപ്പക്കാര്‍ യാത്ര പോകുന്നത് പൊതുവെ വയസായവര്‍ക്ക് അത്രയ്ക്ക് ദഹിക്കാറില്ലല്ലൊ.
"എവിടേക്കാ പോണേ?" സുജിതിനോട് വീട്ടുകാര്‍ ചോദിച്ചു. "പഴനി കൊടൈക്കനാല്‍ മൂന്നാര്‍....." പറഞ്ഞു തീര്‍ന്നില്ല. "നിനക്കെന്താ മൂന്നാറിലെ ആരെങ്ങിലും കൈവിഷം തന്നിട്ടുണ്ടോ ?? എപ്പോ നോക്കിയാലും മൂന്നാര്‍".
വീട്ടുകാര്‍ അങ്ങനെ പറയാന്‍ കാരണം ഉണ്ട്. 6 മാസം മുന്‍പാണ് ഇതേ ആളുകളുടെ കൂടെ മൂന്നാര്‍ പോയി 2 ദിവസം താമസിച്ചത്. കൂടാതെ ഒരു കൊല്ലം മുന്‍പ് അളിയന്‍റെ കൂടെയും അവിടെ പോയിരുന്നു. പക്ഷെ ഉത്തമരായ ആളുകള്‍ ഒന്നു തീരുമാനിച്ചാല്‍ അത് നടത്തും എന്ന് നിങ്ങള്‍ക്ക് അറിയാമല്ലൊ ....




സൂരജിന്‍റെ പുതിയ സ്വിഫ്റ്റ് എടുക്കാം. കാറിനു ഒരു ഓട്ടവും ആവും. പക്ഷെ ഞങ്ങള്‍ 3 പേരെ കൂടാതെ ഒരാളും കൂടി ഉണ്ടായാല്‍ വളരെ നന്നായിരിക്കും എന്ന് തോന്നി. ഞങ്ങളുടെ കഴിഞ്ഞ മുന്നാര്‍ യാത്രയിലെ team mate ആയ അനീഷിനെ വിളിച്ചു. പക്ഷെ അവന് ചില അസൗകര്യങ്ങള്‍ ഉണ്ട്. അപ്പോളാണ് അനിച്ചേട്ടനെ പറ്റി ഓര്‍മ വന്നത്. ആദ്യം കുറച്ചു ഒഴിവുകഴിവുകള്‍ പറഞ്ഞെങ്ങിലും അവസാനം അദ്ദേഹം സമ്മതിച്ചു. അങ്ങനെ യാത്ര - സുജിത്ത് , രാഹുല്‍ , സുരജ് , അനില്‍ - ഈ നാല് പേരും അടങ്ങിയ ടീം ആണ് എന്ന് നിശ്ചയിച്ചു.



രാത്രി യാത്ര വേണ്ട എന്നായിരുന്നു ഞങ്ങളുടെ തീരുമാനം . കൊടൈക്കനാലിലെ താമസം രാഹുല്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ പ്രാവശ്യം അവിടെ പോയപ്പോള്‍ താമസിച്ചിരുന്ന Coakers walk ന്‍റെ തൊട്ടടുത്തുള്ള Greenland ഹോട്ടലില്‍ വിളിച്ചു room book ചെയ്തു.














പോകേണ്ട സ്ഥലവും , തീയ്യതിയും , ആളുകളും , വാഹനവും ഒക്കെ ആയി.... പക്ഷെ പോകുന്ന വഴികളെ കുറിച്ചു യാതൊരു ധാരണയും ഞങ്ങള്‍ക്കില്ല. ആ ചുമതല ബാക്കി 3 പേരും സുജിത്തിനെ ഏല്പിച്ചു. ഞങ്ങള്‍ google earth ന്‍റെ സഹായത്തോടെ പോകുന്ന വഴികളെ കുറിച്ചും , വഴിയിലെ പ്രധാന സ്ഥലങ്ങളെ കുറിച്ചും നല്ല ധാരണ ഉണ്ടാക്കിയെടുത്തു. കൂടാതെ പ്രധാന സ്ഥലങ്ങളുടെ പേരുകള്‍ എല്ലാം കുറിച്ചെടുക്കുകയും ചെയ്തു. അത് യാത്രയില്‍ ഞങ്ങളെ വളരെയധികം സഹായിച്ചു.





അങ്ങനെ മാര്‍ച്ച്‌ 19 വ്യാഴാഴ്ച അതിരാവിലെ 4.30 ന് ഞങ്ങള്‍ കൊടുങ്ങല്ലൂര്‍ നിന്നും യാത്ര ആരംഭിച്ചു. സുജിത്ത് , സൂരജ് , അനിച്ചേട്ടന്‍ എന്നിവര്‍ കൊടുങ്ങല്ലൂര്‍ നിന്നും രാഹുല്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും ആണ് യാത്ര ആരംഭിച്ചത്‌. കുറെ ദൂരം യാത്ര ചെയ്യാനുള്ളത് കൊണ്ടു കൊടുങ്ങല്ലൂരിലെ ത്രിക്കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പോയി തൊഴുതു. ദൈവത്തിന്‍റെ ഒരു കണ്ണ് എപ്പോഴും നമ്മുടെ മേല്‍ വേണമല്ലോ. അവിടെ നിന്നും മാല്യങ്കര-ചെറായി വഴി നേരെ വൈപ്പിനിലേക്ക് വെച്ചുപിടിച്ചു. ഏകദേശം 5.45 ന് ഞങ്ങള്‍ അവിടെ എത്തി. കൊച്ചിയിലെ കൊതുകുകള്‍ എന്ന് കേട്ടിട്ടേ ഉള്ളു. എന്റെ മോനേ ഒരു രണ്ടു രണ്ടര കൊതുകുകള്‍. അതും ആയിരക്കണക്കിന്. രാഹുല്‍ വരുന്നതു വരെ കൊതുകടി കൊണ്ടു ഞങ്ങളുടെ ആപ്പീസുപൂട്ടിപ്പോയി.





6 മണിയുടെ ആദ്യത്തെ ബോട്ടിന് രാഹുല്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും വൈപ്പിനില്‍ എത്തി. വൈപ്പിനില്‍ നിന്നും ഗോശ്രീ പാലം വഴി ചാലക്കുടിയിലേക്ക് യാത്രയായി. ഇടയ്ക്ക് ആലുവക്ക് അടുത്ത് ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. നല്ല ചൂടന്‍ വെള്ളേപ്പം. ഞാന്‍ ഒരു 8 എണ്ണം ടപേ ടപേന്ന് തട്ടി. വീണ്ടും കഴിച്ചാല്‍ കൊള്ളാം എന്നുണ്ടായിരുന്നു. പക്ഷെ അടുത്തുള്ള ടേബിളില്‍ ഇരുന്നവരുടെ നോട്ടം കണ്ടപ്പോ വേണ്ട എന്ന് വെച്ചു. അല്ലെങ്ങിലും നല്ലോണം ഭക്ഷണം കഴിക്കുന്നവരോട് പൊതുജനത്തിന് എന്നും അസൂയ ആണ്. അസൂയ മൂത്ത് തടിയാ, ഉണ്ടപക്രു തുടങ്ങിയ ഇരട്ടപ്പേരുകള്‍ വിളിക്കാനും അവര്‍ക്ക് മടിയില്ല.
















ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ നേരെ അതിരപ്പിള്ളിക്ക്‌ വണ്ടി വിട്ടു. ചാലക്കുടിയില്‍ നിന്നും ഏകദേശം 35 K.M ആണ് അതിരപ്പിള്ളിക്ക്‌. നല്ല കലക്കന്‍ rubberised റോഡ്. അതിരപ്പിള്ളിയുടെ സൗന്ദര്യം പൂര്‍ണമായും ആസ്വദിക്കാന്‍ ആര്‍ക്കെങ്ങിലും സാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്. അവിടെ നിന്നു കുറച്ചു ഫോട്ടോ എടുത്തു. അതിരപ്പിള്ളിയില്‍ നിന്നും അങ്ങോട്ടുള്ള റോഡ് ഏകദേശം മലക്കപ്പാറ കഴിയുന്നത്‌ വരെ കുറച്ചു മോശമാണ്. പലപ്പോഴും കാര്‍ 2 , 3 ഗിയറിലാണ് ഓടിയത്. കാട്ടിലൂടെയാണ് നമ്മള്‍ പോകുന്നത് എന്നത് ശരിക്കും അനുഭവപ്പെട്ടത് ഈ വഴിയിലൂടെ പോയപ്പോളാണ്.



മലക്കപ്പാറ കഴിഞ്ഞാല്‍ തമിഴ്നാട് ആയി . അവിടെ എത്തിയപ്പോള്‍ ഏകദേശം 1 മണി ആയി. ഒരു ചായക്കടയില്‍ കേറി ചായയും പരിപ്പുവടയും കഴിച്ചു. തമിഴ്നാട്ടില്‍ കടന്നാല്‍ നല്ല റോഡായി . പക്ഷെ എല്ലാ ചെക്ക്‌ പോസ്റ്റിലും ഞങ്ങളുടെ കയ്യില്‍നിന്നും 10 രൂപ വീതം വാങ്ങിച്ചു. Upper Sholayar Dam വഴി ഞങ്ങള്‍ മുന്നോട്ടു കുതിച്ചു . മലക്കപ്പാറയില്‍ നിന്നും ഏകദേശം 30 KM ഉണ്ട് വാല്‍പാറക്ക്. ഒരു ചെറിയ ടൌണ്‍ . വാല്‍പാറ കഴിഞ്ഞാല്‍ പിന്നെ 40 മുടിപ്പിന്‍ വളവുകള്‍ ഉണ്ട് . Loam's View ല്‍ നിന്നുള്ള ആളിയാര്‍ ഡാം ന്‍റെ ഒരു കാഴ്ച ഉണ്ട് . കിടിലന്‍. മലകളെ ചുറ്റി വളഞ്ഞു പുളഞ്ഞു പോകുന്ന റോഡും താഴെ ഡാമും. ഈ യാത്രയില്‍ എന്നെ അത്ഭുതപ്പെടുത്തിയ 4 കാഴ്ചകളില്‍ രണ്ടാമത്തെതാണിത് .

ആദ്യത്തേത് തീര്‍ച്ചയായും അതിരപ്പിള്ളി തന്നെ.









  • Distance from Kochi to important points in the Kochi - Valpara - Palani route
Kerala High Court , Kochi - 0 KM
Chalakudi- 46 KM ..... Athirapally Water Falls- 78 KM ...... Watch Maram- 96 KM ..... Sholayar Power House- 113 KM ..... Malakkappara- 133 KM ..... Upper Sholayar Dam- 138 KM .....Valpara- 162 KM ..... Attakatty- 189 KM ...... Aliyar Dam- 203 KM ..... Naalu Moola Sungam- 213 KM ..... Erusenam Patty- 226 KM ( Better road thru Erusenam Patty - Mukkonam - Udumalpettu to Palani ) ..... Jolipatty- 240 KM
Palani - 278 KM

  • Distance to Kodaikanal from Palani - 65 KM.
  • Distance from Kodaikanal to important points in the Kodaikanal - Theni - Munnar route
Kodaikanal - 0 KM
Perumal Malai - 12 KM ..... Mayiladum Parai - 20 KM ...... Oothu - 29 KM ...... Dum Dum Falls View - 41 KM ..... Ghat Road - 54 KM ...... Periyakulam - 70 KM ...... Theni - 87 KM ..... Bodi - 102 KM ( + 68 KM to Munnar thru Bodimettu - Devikulam ) ..... Thevaram - 122 KM ...... Uthama Palayam - 134 KM ...... Cumbum - 142 KM ...... Cumbum Check Post - 183 Km ..... Santhan Para - 201 KM ...... Devikulam - 228 KM
Munnar - 235 KM

  • Distance from Munnar to important points in the Munnar - Kodungallur route
Munnar - 0 KM

Pallivasal - 5 KM ...... Adimali - 29 KM ...... Irumbupaalam - 39 KM ...... Neriamangalam Bridge - 58 KM ...... Kothamangalam - 78 KM ...... Perumbavur - 97 KM ...... Kaladi - 103 KM ...... Nedumbasery Airport - 109 KM ...... Athani - 114 KM ...... N.Parur - 129 KM ...... Kodungallur - 140 KM.